മനാമ: COVID-19 മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ മനാമയിൽ ഒരു കഫെ കൂടി അടച്ച്പൂട്ടാനും ഉടമ 2,000 ബഹ്റൈൻ ദിനാർ പിഴ നൽകാനും ഉത്തരവിട്ടു.
പ്രസ്തുത കഫേ മേശകൾക്കിടയിൽ ആവശ്യമായ അകലം പാലിച്ചിട്ടില്ലെന്നും, 50 ശതമാനത്തിൽ കൂടുതൽ പേർ മേശകൾ ഉപയോഗിച്ചു എന്നും മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കുമായുള്ള പ്രോസിക്യൂഷൻ മേധാവി പറഞ്ഞു.
ഇൻസ്പെക്ടർമാർ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്, കേസ് കോടതിയിലേക്ക് റഫർ ചെയ്തതെന്ന്, പ്രോസിക്യൂഷൻ വ്യക്തമാക്കി.