മനാമ: ജനുവരി 10 ഞായറാഴ്ച മുതൽ മുഹറക്ക് സെക്യൂരിറ്റി കോംപ്ലക്സിലെ, ഓഫീസ് പ്രവൃത്തി സമയം നീട്ടുന്നതായി ഫോറൻസിക് ഇൻഫർമേഷൻ ഡയറക്ടറേറ്റ് ബുധനാഴ്ച പ്രഖ്യാപിച്ചു. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെയാണ് പ്രവൃത്തി സമയം. കേന്ദ്രം സന്ദർശിക്കുന്നതിന് മുമ്പ്, അപേക്ഷകർ ‘സ്കിപ്ലിനോ ആപ്പ്’ വഴി ബുക്ക് ചെയ്യണമെന്ന് ഫോറൻസിക് ഇൻഫർമേഷൻ ഡയറക്ടറേറ്റ് അറിയിച്ചു.
