bahrainvartha-official-logo
Search
Close this search box.

ചെറിയ അശ്രദ്ധകൾ പോലും അപകടം ക്ഷണിച്ചു വരുത്തുന്നു; ജനങ്ങൾ കോവിഡ് മുൻകരുതൽ നടപടികൾ പൂർണമായും പാലിക്കണമെന്ന് പബ്ലിക് ഹെൽത്ത് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി

COVID-19

മനാമ: ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും, കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് അംഗവുമായ ഡോ. മറിയം അൽ ഹജ്രി എല്ലാ പൗരന്മാരോടും പ്രവാസികളോടും, കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്സിന്റെ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിച്ചു.

ഒരു ചെറിയ അശ്രദ്ധപോലും സമൂഹത്തെ അപകടത്തിൽ എത്തിക്കുമെന്നും, രാജ്യത്തിന്റെ പ്രതിരോധ ശ്രമങ്ങളെ അസാധ്യമാക്കുമെന്നും, ഡോ. മറിയം അൽ ഹജ്രി പറഞ്ഞു.

അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റിയ ബഹ്റൈന്റെ കോറോണ പ്രതിരോധ നടപടികൾ ലക്ഷ്യം കാണുന്നതിന് എല്ലാ പൗരൻമാരും പ്രവാസികളും ജാഗ്രത തുടരണമെന്ന് അവർ പറഞ്ഞു.

വീട്ടിലും പുറത്തും, കൂട്ടംകൂടുന്നത് ഒഴിവാക്കാനും, കോൺടാക്റ്റുകൾ ഒഴിവാക്കാനും വീടിന് പുറത്തുള്ളപ്പോൾ എല്ലായ്പ്പോഴും മാസ്ക് ധരിക്കാനും, എല്ലാ പ്രതിരോധ, മുൻകരുതൽ നടപടികളും പാലിക്കണമെന്നും ഡോ. ​​അൽ-ഹജ്രി ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!