മനാമ: ഉംറ തീർഥാടകർ കോവിഡ് വാക്‌സിൻ കുത്തിവെപ്പെടുക്കുന്നത് ഉചിതമായിരിക്കുമെന്ന് സൗദി ഹജജ് ഉംറ കാര്യമന്ത്രി മുഹമ്മദ് സ്വാലിഹ് ബെന്‍തിന്‍ അറിയിച്ചു. തീർഥാട സമയത്ത് സാമൂഹിക അകലം പാലിക്കൽ, സാനിറ്റൈസര്‍ ഉപയോഗം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് പടരാതിരിക്കാന്‍ മുന്‍ കരുതല്‍ നടപടികളും പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ഉംറ തീര്‍ഥാടനം സുരക്ഷിതമായാണ് നടക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഉംറ തീര്‍ഥാടനം നടത്തുന്നതിനുമുൻപ് സൈഹാത്തി ആപ്പ് വഴി രജിസ്റ്റർ ചെയ്യണം.
