പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തങ്ങൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

p

മനാമ: ബഹ്‌റൈനിലെ പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനങ്ങളെ കേരള
മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേകം അഭിനന്ദിച്ചതായി സമിതി ഭാരവാഹികൾ
അറിയിച്ചു. ദുബൈയിൽ നടന്ന ലോക കേരള സഭയിൽ ബഹ്‌റൈനിലെ പലിശ മാഫിയയെ കുറിച്ചും പലിശ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചുമുള്ള ചർച്ചകൾ
നടന്നിരുന്നു. സമിതിയുടെ ഉപദേശക സമിതി അംഗവും സഭാ അംഗവുമായ സുബൈർ കണ്ണൂർ ആണ് ഈ വിഷയം സഭയിൽ ഉന്നയിച്ചത്. ഇതിനുള്ള മറുപടി മുഖ്യ മന്ത്രി പറയുന്നതിനിടയിലാണ് അദ്ദേഹം സമിതിയുടെ പ്രവർത്തങ്ങളെ  അഭിനന്ദിച്ചത്. പലിശക്കാർക്കെതിരെ പാസ്‌പോർട്ട് തടഞ്ഞു വെക്കുന്നതുൾപ്പെടെയുള്ള ശക്തമായ
നിയമ നടപടികൾ നാട്ടിൽ വെച്ച് സ്വീകരിക്കണമെന്ന ആവശ്യത്തിന് മുഖ്യ മന്ത്രി അനുകൂലമായ മറുപടിയാണ് നൽകിയത്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് എന്ത് ചെയ്യാൻ കഴിയുമെന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തങ്ങൾ മുഖേന നിരവധി കേസുകൾ പരിഹരിക്കപ്പെട്ടതായും കഴിഞ്ഞ ദിവസം നടന്ന നിർവാഹക സമിതി യോഗത്തിൽ
റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെ 4 കേസുകളിലാണ് സമിതി മുഖേന പരിഹാര കണ്ടത്. ഇതിൽ പലിശക്കാർ പിടിച്ചു വെച്ച പാസ്പോർട്ടുകളും മറ്റു രേഖകളും ഇരകൾക്ക് വാങ്ങികൊടുക്കാനും കഴിഞ്ഞ ഒരു മാസത്തിനിടെ സാധിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ രാജൻ പയ്യോളി സ്വാഗതവും കൺവീനർ യോഗാനന്ദൻ നന്ദി പറയുകയും ചെയ്തു. സുബൈർ
കണ്ണൂർ, നിസാർ കൊല്ലം, ദിജീഷ്, സലാം മമ്പാട്ടുമൂല, ഫസൽ പേരാമ്പ്ര, ഷബീർ
മാഹി, അശോകൻ ഓ.എം, സുധി പുത്തൻവേലിക്കര തുടങ്ങിയവർ സംസാരിച്ചു. സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്കും
പലിശക്കെണിയിൽ പെട്ട ഇരകൾക്കും 38459422, 33882835,33748156 എന്നീ
നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!