മനാമ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ലംഘിച്ചതിന് ഏഴ് വ്യക്തികൾക്കും രണ്ട് റെസ്റ്റോറന്റുകൾക്കും 1000 മുതൽ 2000 വരെ ബഹ്റൈൻ ദിനാർ പിഴ ചുമത്താൻ കോടതി വിധിച്ചുവെന്ന് മന്ത്രാലയങ്ങളുടെയും പൊതു സ്ഥാപനങ്ങളുടെയും ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു.
വൈറസ് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികളിൽ രണ്ട് റെസ്റ്റോറന്റുകൾ വീഴ്ച വരുത്തിയെന്ന് പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. മേശകൾക്കിടയിൽ നിശ്ചിത അകലം പാലിക്കാതിരിക്കുക, മേശയുടെ ശേഷിയുടെ 50% ത്തിൽ അധികം ആളുകളെ ഇരിക്കാൻ അനുവദിച്ചത്, മാസ്ക് ധരിക്കാതിരുന്നത്,തുടങ്ങിയ നിയന്ത്രണ ലംഘനങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ട് റെസ്റ്റോറന്റുകളും അടച്ചുപൂട്ടി നിയമപരമായ നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണ്.
ഇന്ന് വിജ്ഞാപനം ലഭിച്ചയുടനെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും, പ്രതികളെ പ്രത്യേക ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.