പ്രവാസികൾക്കും, വിദേശത്തുള്ള കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസുമായി സംസ്ഥാന സർക്കാർ

pinarayi-14-909041

പ്രവാസികൾക്കും, അവർക്കൊപ്പം വിദേശത്ത് താമസിക്കുന്ന കുടുംബാംഗങ്ങൾക്കുമാണ്, പ്രവാസിരക്ഷാ ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്ന പേരിൽ നോർക്ക റൂട്ട്സ് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയത്.

ഒരു വർഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടക്കേണ്ടത്.പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും, അവർക്കൊപ്പം വിദേശത്ത് കഴിയുന്ന ബന്ധുക്കൾക്കുമാണ് പരിരക്ഷ ലഭിക്കുക. രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയും പരിരക്ഷ ലഭിക്കും. നൃ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് കേരള സർക്കാർ പദ്ധതി നടപ്പാക്കുന്നത്.

നോര്‍ക്ക റൂട്‌സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റിലെ സര്‍വ്വീസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ് സെക്ഷനില്‍ നിന്നും ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ചേരാവുന്നതാണ്. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റിലും norka.raksha@gmail.com എന്ന ഇമെയില്‍ വഴിയും ലഭ്യമാണ്. 91-417-2770543, 91-471-2770528 എന്നീ ഫോണ്‍ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറുകളിലും വിവരങ്ങള്‍ ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!