മനാമ: COVID-19 സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് എഴുപത്തിനാല് പ്രതികൾക്ക് മൂന്ന് മാസം തടവും, 1000 നും 2000 നും ഇടയിൽ ബഹ്റൈൻ ദിനാർ പിഴയും ലഭിച്ചു.
നിയമം ലംഘിച്ചതിന് ഒരു പ്രവാസിയെ നാടുകടത്താനും കോടതി ഉത്തരവിട്ടതായി മന്ത്രാലയങ്ങളുടെയും പൊതു സ്ഥാപനങ്ങളുടെയും ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു.
പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിന് ശേഷമാണ്, പ്രതികളെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തതും തുടർന്ന് ശിക്ഷാവിധികൾ ഉണ്ടായതും.