റിയാദ്: കൊവിഡ് ഭീതിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് അവസാനിപ്പിക്കാനൊരുങ്ങി സൗദി. മാര്‍ച്ച് 31 മുതല്‍ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്നാണ് മാര്‍ച്ച് 16 ന് അന്താരാഷ്ട്ര വിമാന സര്‍വിസുള്‍പ്പെടെയുള്ള മുഴുവന്‍ ഗതാഗതത്തിനും സൗദി നിയന്ത്രണം ഏർപ്പെടുത്തിയത്. യാത്രാവിലക്ക് അവസാനിക്കുന്നതോടെ സൗദി പൗരന്മാര്‍ക്ക് സൗദിക്ക് പുറത്തേക്ക് യാത്ര ചെയ്യാനും തിരികെ വരാനും സാധിക്കും, എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ താല്‍ക്കാലിക വിലക്ക് നീക്കും അതോടൊപ്പം കര, കടല്‍, വ്യോമ അതിര്‍ത്തികൾ തുറക്കും
