മനാമ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും ഇന്ത്യൻ സ്കൂള്‍ മുന്‍ ഭരണസമിതി അംഗവുമായ ശ്രീമതി റോസ്ലിന്‍ റോയിക്ക് ഇന്ത്യൻ സ്കൂളിലെ മുന്‍ ഭരണസമിതിയംഗങ്ങള്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
ബഹ്റൈനിലെ പൊതു സാമൂഹൃ സാസ്കാരിക മണ്ഡലങ്ങളില്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങളിലേറെയായി നിറഞ്ഞു നിന്ന ശ്രീമതി റോസ്ലിന്‍ റോയ് ഐ.സി.ആര്‍ എഫിന്‍റെ നേതൃ നിരയിലും ഇന്തൃന്‍ സ്കൂളിന്‍റെ 2008_2014 വര്‍ഷങ്ങളിലെ ഭരണ സമിതിയുടെ നേതൃ നിരയിലും നിന്ന് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ളാഘനീയമാണെന്ന് എബ്രഹാം ജോണ്‍ തന്‍റെ ആശംസ പ്രസംഗത്തില്‍ പറഞ്ഞു.
ഇന്ത്യൻ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, മുന്‍ സെക്രട്ടറിമാരായ ഇ.എ.സലീം, രമേശ് സാംബശിവന്‍, മുന്‍ വൈസ് പ്രസി.പവിത്രന്‍ രയരോത്ത്, മറ്റു മുന്‍ ഭരണ സമിതി് അംഗങ്ങളായ ബെന്നി വര്‍ക്കി, ചന്ദ്രകാന്ത് ഷെട്ടി,ആഷിക് മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു.