bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ കെ ജി ബാബുരാജന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം

IMG-20210109-WA0071

ന്യൂഡൽഹി: ബഹ്റൈനിലെ ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവും പ്രമുഖ വ്യവസായിയുമായ കെ ജി ബാബു രാജന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം. പ്രവാസി സാമൂഹിക മേഖലക്ക് നൽകിയ നിസ്തുലമായ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. 16-ാമത് പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ചാണ് ഇന്ന് അവാർഡ് പ്രഖ്യാപിച്ചത്. രാഷ്ട്രപതിയാണ് പുരസ്കാരം സമ്മാനിക്കുന്നത്.

കോവിഡ് വ്യാപനം മൂലം ഓൺലൈൻ വഴിയാണ് ഈ വർഷത്തെ പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ നടന്നത്. 16-ാമത് പ്രവാസി ഭാരതീയ് ദിവസ് കണ്‍വന്‍ഷന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഇന്ത്യയിലോ വിദേശത്തോ വിവിധ മേഖലയിൽ പ്രാവിണ്യം തെളിയിച്ച വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാൻ അവാർഡ്. വിദേശത്തുള്ള ഇന്ത്യക്കാർക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഈ പുരസ്കാരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!