മനാമ: യാത്രക്കാരുടെയും ക്രൂമെംബർമാരുടെയും മരണത്തിന് കാരണമായ സിവിലിയൻ പാസഞ്ചർ വിമാനം തകർന്ന സംഭവത്തിൽ സൗഹൃദ രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യയിലെ, സർക്കാരിനോടും, ജനങ്ങളോടും, ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.
ഈ വേദനാജനകമായ ദുരന്തത്തിൽ ഇന്തോനേഷ്യൻ സർക്കാരിന്റേയും, ഇന്തോനേഷ്യയിലെ ജനങ്ങളുടേയും ദുഖത്തിൽ പങ്കുചേരുന്നതായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ബഹ്റൈൻ രാജാവും, കിരീടാവകാശിയും ഇന്തോനേഷ്യൻ സർക്കാരിനെ നേരിട്ട് അനുശോചനം അറിയിച്ചു.
ജനുവരി പത്തിന്, ഇന്തോനേഷ്യയിലെ തന്നെ പോംടിയാനക്കിലേക്ക് പോകുന്നതിനായി ജക്കാർത്ത എയർപോർട്ടിൽ നിന്ന് ടേക്കോഫ് ചെയ്ത, ശ്രീ വിജയ എയറിന്റെ 737 മോഡൽ ബോയിംഗ് വിമാനം എസ്. ജെ 182 നാല് മിനിറ്റിനുള്ളിൽ കാണാതാകുകയായിരുന്നു. തുടർന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ ജാവ സമുദ്രത്തിൽ നിന്നും കണ്ടെത്തി. 6 ക്രൂമെമ്പർമാരടക്കം 62 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇതിൽ മൂന്ന് കൈക്കുഞ്ഞുങ്ങൾ അടക്കം പത്തു കുട്ടികളും ഉണ്ടായിരുന്നു.