ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ ജനുവരി 28 മുതൽ പ്രവർത്തനം ആരംഭിക്കും

_JBZ4826-9ff0a1f1-b6f6-4c11-95c4-738fba003195

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ ജനുവരി 28 മുതൽ പ്രവർത്തനം ആരംഭിക്കും. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിക്കുകയും വികസന പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. സന്ദർശന വേളയിൽ, രാജ്യത്തിന്റെ ദേശീയ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനായി തന്ത്രപരമായ പ്രോജക്ടുകൾ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി പുതിയ പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന്റെ പ്രവർത്തനങ്ങൾ ജനുവരി 28 ന് ആരംഭിക്കാൻ നിർദ്ദേശിച്ചു.

എയർപോർട്ട് വിപുലീകരണ പദ്ധതി രാജ്യത്തിന്റെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപപ്രധാനമന്ത്രിയും വികസന പദ്ധതികൾക്കായുള്ള മിനിസ്റ്റീരിയൽ കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ധനകാര്യ ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.

പര്യടനത്തിനിടെ, വിമാനത്താവള വിപുലീകരണ പദ്ധതിയുടെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും രൂപകൽപ്പനയെക്കുറിച്ചും പുതിയ പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന്റെ പൂർത്തീകരണത്തെക്കുറിച്ചും ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രി കമൽ ബിൻ അഹ്മദ് വിവരിക്കുകയുണ്ടായി. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ വിമാന ഗതാഗതവുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നാണ് എയർപോർട്ട് വിപുലീകരണ പദ്ധതി. നിലവിലെ കെട്ടിടത്തിന്റെ നാലിരട്ടി വലുപ്പമുള്ള പുതിയ പാസഞ്ചർ ടെർമിനൽ കെട്ടിടം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
പ്രതിവർഷം 14 ദശലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്ന ഈ ടെർമിനൽ കെട്ടിടത്തിൽ യൂട്ടിലിറ്റി കോംപ്ലക്സ്, 5,500 പാർക്കിംഗ് സ്ഥലങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് ഏരിയ, ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് രണ്ട് റിസപ്ഷനുകൾ, ഹോസ്പിറ്റാലിറ്റി ലോഞ്ചുകൾ, സ്വകാര്യ ജെറ്റ് ഉടമകൾക്കും യാത്രക്കാർക്കും സേവനങ്ങൾ നൽകുന്ന ഒരു സ്വകാര്യ ഏവിയേഷൻ കെട്ടിടം, കേന്ദ്രീകൃത സുരക്ഷാ ഗേറ്റ്, രക്ഷാപ്രവർത്തനത്തിനും അഗ്നിശമന സേനയ്ക്കുള്ള കെട്ടിടം, വിമാന ഇന്ധന ഫീൽഡ് എന്നിവ ഉൾപ്പെടുന്നു.

തുടർന്ന് മന്ത്രി കമൽ ബിൻ അഹമ്മദ് കിരീടാവകാശിയോടും രാജ്യത്തിന്റെ ലോജിസ്റ്റിക് മേഖലയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്ക് നന്ദി അറിയിച്ചു. ഈ മേഖലയിലെ വികസനങ്ങൾ ബഹ്‌റൈനിന്റെ ഇക്കണോമിക് വിഷൻ- 2030 കൈവരിക്കുന്നതിനും സുസ്ഥിരവും വൈവിധ്യപൂർണ്ണവുമായ വികസനത്തിന് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!