മനാമ: ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവിന് സ്വീകരണം നൽകി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തേയും വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങളേയും ഉപപ്രധാനമന്ത്രി പ്രശംസിച്ചു. ബഹ്‌റൈൻ-ഇന്ത്യൻ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനും അംബാസഡറുടെ പ്രവർത്തങ്ങളെ ആശംസിച്ചുകൊണ്ട് ഉപപ്രധാനമന്ത്രി കൂടുതൽ സഹകരണത്തോടെയുള്ള പ്രവർത്തനങ്ങൾക്കായി താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
ഉഭയകക്ഷി ബന്ധത്തെ പിന്തുണച്ചതിനും സഹകരണം വളർത്തിയതിനും ഇന്ത്യൻ അംബാസഡർ ബഹ്‌റൈൻ ഉപപ്രധാനമന്ത്രിയോട് നന്ദി പ്രകാശിപ്പിച്ചു.