മനാമ: സെൽഫ് സ്പോൺസർഷിപ്പ് റെസിഡൻസ് പെർമിറ്റ് എടുക്കുവാനും, അപേക്ഷിക്കുന്നതിനും, www.evisa.gov.bh എന്ന വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താമെന്ന് നാഷണാലിറ്റി , പാസ്‌പോർട്ട്, ആൻഡ് റെസിഡൻസ് അഫയേഴ്സ് (എൻപിആർഎ) ശനിയാഴ്ച പ്രഖ്യാപിച്ചു.
ജോലിയിൽ നിന്ന് വിരമിച്ച വിദേശികൾ , നിക്ഷേപകർ, ബഹ്‌റൈനിലെ പ്രോപ്പർട്ടി ഉടമകൾ എന്നിവർക്ക് ഇതിന്റെ സേവനം ലഭ്യമാണ്. രണ്ട്, അഞ്ച്, പത്ത് വർഷങ്ങളാണ് പെർമിറ്റിന്റെ കാലവധികൾ.ഇത്തരം സേവനങ്ങൾക്കായി നേരിട്ട് ഹാജരാകാതെ, ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള പ്രക്രിയകൾ സുഗമമാക്കുന്നതിനായി ആഭ്യന്തരമന്ത്രാലയത്തിൻറെ നിർദ്ദേശങ്ങൾ പാലിച്ചാണ് ഈ- സേവനങ്ങൾ വെബ്സൈറ്റ് മുഖാന്തരം വിപുലീകരിച്ചത്.
ബഹ്‌റൈൻ ഇക്കണോമിക് വിഷൻ 2030 ന്റെ ഭാഗമായി നിക്ഷേപ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനായാണ് എൻപിആർഎ ഈ സേവനം ആരംഭിച്ചത്.
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് അപേക്ഷകർക്ക്, വെബ്സൈറ്റ് സന്ദർശിക്കുകയോ 17399764 എന്ന നമ്പറിൽ വിളിക്കുകയോ Evisa@npra.gov.bh എന്ന ഇമെയിലിലേക്ക് ഇമെയിൽ അയയ്ക്കുകയോ ചെയ്യാം.