റിയാദ്: സൗദിയിൽ നിന്നുള്ള വിമാന യാത്രികര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 31 മുതലാണ് സൗദിയില്‍നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസ് പുനരാംഭിക്കുന്നത്. സൗദിയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിർബന്ധമല്ലെന്നും എന്നാല്‍ ഏത് രാജ്യത്തേക്കാണൊ യാത്രപോകുന്നത് ആ രാജ്യത്തിന്റെ നിലപാടെന്തെന്നത് അറിയില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. വാക്സിന്‍ സ്വീകരിച്ചവരുടെ കണക്ക് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് ആരോഗ്യ മന്ത്രാലയം ഡാറ്റ ആന്റ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധികൃതരുമായി സഹകരിച്ച് തവക്കല്‍നാ ആപ്പ് വഴി ഹെല്‍ത്ത് പാസ്പോര്‍ട്ട് നല്‍കുന്നുണ്ട്.