എഫ് സി കേരള രണ്ടാമത് ജി.സി.സി കപ്പ്‌ ഫൈനൽ ഇന്ന്(വെള്ളി)

മനാമ: ബഹ്‌റൈനിലെ പ്രമുഖ ക്ലബ്ബായ എഫ്.സി കേരളയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജി.സി.സി കപ്പ് സീസൺ 2 ഫൈനൽ ഇന്ന് രാത്രി 8 മണിക്ക് സിൻജ് അൽ അഹ്‍ലി സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടും എന്ന് ക്ലബ്‌ ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 14 ന് ആരംഭിച്ച ടൂർണമെന്റിൽ ബഹ്‌റൈനിലെ മുൻനിര 12 ടീമുകളാണ് പങ്കെടുത്തത്. ആദ്യ സെമിഫൈനലിൽ ഐ.എസ്.എഫ് എഫ് സി യുവ കേരളയെയും, രണ്ടാം സെമിഫൈനലിൽ ആതിഥേയരായ എഫ്.സി കേരളയും കെ.എം.സി.സി എഫ് സിയെയും തമ്മിൽ ഏറ്റുമുട്ടും. ഈ പോരാട്ടം കണ്ടാസ്വദിക്കുവാൻ എല്ലാ ഫുട്ബോൾ പ്രേമികളെയും സിൻജ് അൽ അഹ്‍ലി സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.