കണ്ണൂർ: മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മട്ടന്നൂർ ഉത്തിയൂർ ഷബ്‌ന മൻസിൽ മുഹമ്മദ്. പി (55 വയസ്സ്) ആണ് മരിച്ചത്. ബഹ്‌റൈനിൽ 20 വർഷത്തോളം സിഎംസി കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. തുടർ ചികിത്സാർത്ഥം കുറച്ചുകാലമായി നാട്ടിൽ പോയതായിരുന്നു. സാമൂഹ്യ പ്രവർത്തകനും സിഎംസി കമ്പനി ജനറൽ മാനേജറുമായ മൂസകുട്ടി ഹാജിയുടെ ഇളയ സഹോദരനുമാണ്. മുൻ ബഹ്‌റൈൻ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ ഷഫീഖ് കൊവ്വൽ ന്റെ ഭാര്യാ പിതാവുമാണ്.
മക്കൾ: ഷംല. അമീർ, ശബ്നം
മരുമക്കൾ: ഷഫീഖ് കൊവ്വൽ, മെഹ്‌താഫ്
പേരക്കുട്ടികൾ: മുഹമ്മദ് സൽമാൻ, ഹാദിയ, മിർഹ