അടുത്ത വർഷങ്ങളിൽ ജിസിസി പൗരന്മാരിൽ 25 ശതമാനവും പ്രമേഹരോഗികളായി മാറുമെന്ന് പഠനം

മനാമ : ജിസിസി രാഷ്ട്രങ്ങളിലെ പൗരന്മാരിൽ 25 ശതമാനവും അടുത്ത 11 വർഷത്തിൽ പ്രമേഹരോഗികൾ ആകുമെന്ന് പുതിയ പOനം. 2007 ലെ കണക്കുകൾ പ്രകാരം 14.8 ശതമാനം ബഹ്റൈനി പൗരന്മാരും പ്രമേഹ രോഗികൾ ആണ്. 2030 ഓടു കൂടി 25 പൗരന്മാരും ശതമാനവും പ്രമേഹ രോഗികൾ ആകുമെന്നാണ് പുതിയ പഠനം. അടുത്ത വർഷത്തോടു കൂടി 22 ശതമാനവും പ്രമേഹ രോഗികളാകുമെന്നതും പഠനത്തിൽ ഉൾപ്പെടുന്നു. ഹെൽത്ത് കെയർ ഏജൻസി റോയൽ ബഹ്റൈൻ ഹോസ്പിറ്റലിൽ നടത്തിയ കോൺഫറൻസിൽ പുതിയ പഠന വിവരങ്ങൾ വിശദീകരിച്ചത്.

പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രമേഹരോഗം ബഹ്റൈൻ പൗരന്മാരിൽ തടയുന്നതിന് വേണ്ട പ്രതിരോധ പരിപാടികൾ ആസൂത്രണം ചെയ്യാനും കോൺഫറൻസിൽ ആലോചന നടന്നു.