എസ് വി അബ്ദുല്ലയുടെ വേർപാടിൽ കെ എം സി സി ബഹ്‌റൈൻ അനുശോചിച്ചു

abdulla1

മനാമ: പ്രവാസി ലീഗ് അഖിലേന്ത്യ ട്രഷററും മുസ്ലിം ലീഗ് നേതാവുമായ എസ് വി അബ്ദുല്ലയുടെ നിര്യാണത്തിൽ കെ എം സി സി ബഹ്‌റൈൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. വേറിട്ട ചിന്തകളും നൂതനമായ ആശയങ്ങളും കൊണ്ട് എന്നും വ്യത്യസ്തനായിരുന്നു എസ് വി അബ്ദുള്ള.

പ്രവാസി ലീഗിന്റെ മുൻ സംസ്ഥാന പ്രസിഡന്റ്‌, എം എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റ്, എം എസ് എഫ് അഖിലേന്ത്യാ ഓർഗനൈസർ എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ബഹ്‌റൈൻ കെഎംസിസി മുൻ പ്രസിഡന്റും സി എച് സെന്റർ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്റുമായ എസ് വി ജലീൽ സഹോദര പുത്രനാണ്.

വടകരയിൽ ലീഗ് കെട്ടിപെടുക്കുന്നതിന് അഹോരാത്രം പണിപ്പെട്ട എസ് വി നല്ലൊരു പ്രാസഗികനും സംഘടകനുമാണ്. കലാ സാഹിത്യ പ്രവർത്തന രംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് എസ് വി. എം എസ് എഫിന്റെ ഇന്ന് കാണുന്ന പതാക രൂപ കല്പ്പന ചെയ്തു സമ്മാനിച്ച മഹാ പ്രതിഭയാണ് എസ് വി അബ്ദുള്ള.

ബഹ്‌റൈൻ കെഎംസിസി മുപ്പതാം വാർഷിക ആഘോഷത്തിന്റെ കോർഡിനേറ്റർ കൂടിയായിരുന്നു എസ് വി അബ്ദുല്ല. പരേതന്റെ നിര്യാണത്തിൽ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കു ചേരുന്നതായി ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു. പരേതന്റെ നിര്യാണത്തിൽ ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയും അനുശോചിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!