മനാമ: കെ.പി.എ യുടെ ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള സൽമാനിയ ഏരിയ കമ്മിറ്റിയുടെ സമ്മേളനം സഗയ്യ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു. കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ സൽമാനിയ ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു.
കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ആദ്യ ഘട്ടമായ കൾച്ചറൽ മീറ്റ് സാമൂഹ്യ പ്രവർത്തകനായ സാനി പോൾ ഉത്‌ഘാടനം ചെയ്യുകയും സാമൂഹ്യ പ്രവർത്തകൻ ചെമ്പൻ ജലാൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കെ.പി.എ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
കെ.പി.എ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകിക്കൊണ്ടിരിക്കുന്ന സൽമാനിയ ഏരിയ അംഗങ്ങൾ ആയ ശ്രീ ആന്റണി റോഷ്, ശ്രീ ബെന്നി സക്കറിയ, ശ്രീ അനി സാമുവേൽ എന്നിവരെ ചടങ്ങിൽ മുഖ്യാതിഥികൾ ഉപഹാരം നൽകി ആദരിച്ചു. യോഗത്തിനു കെ.പി.എ സെക്രട്ടറി കിഷോർ കുമാർ സ്വാഗതവും, ഏരിയ കോ-ഓർഡിനേറ്റർ രാജ് കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.
സമ്മേളനത്തിലെ രണ്ടാം ഘട്ടമായ ആയ ഓർഗനൈസേഷൻ മീറ്റ് ഏരിയാ പ്രസിഡണ്ട് പ്രശാന്ത് പ്രബുദ്ധന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു. കെ പി എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാവിഷയങ്ങളെക്കുറിച്ചും , കെ പി എ പ്രസിഡണ്ട് നിസാർ കൊല്ലം മുഖ്യപ്രഭാഷണവും നടത്തി. ഏരിയ കോ-ഓർഡിനേറ്റേഴ്‌സ് രാജ് കൃഷ്ണൻ, രഞ്ജിത് ആർ പിള്ള എന്നിവർ ആശംസകൾ അറിയിച്ച യോഗത്തിനു ഏരിയ സെക്രട്ടറി ലിജു ജോൺ കുണ്ടറ സ്വാഗതവും ഏരിയാ ട്രെഷർ റജിമോൻ നന്ദിയും അറിയിച്ചു.