പുതിയ ടെർമിനലിൽ കസ്റ്റമർ എക്സ്പീരിയൻസ് ശില്പശാല ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു; ഹൃദ്യമായ പെരുമാറ്റത്തിലൂടെ അതിഥികളുടെ മനം കവരണമെന്ന് ജീവനക്കാരോട് മന്ത്രി

HE the Minister at the Customer Care Workshop-a40ec9c5-cd71-486c-962f-6405ed30ee69

മനാമ: ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ നിർമാണം പൂർത്തിയാകുന്ന പുതിയ ടെർമിനലിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി, യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശിൽപശാല ഗതാഗത, വാർത്താവിനിമയ മന്ത്രി കമൽ ബിൻ അഹമ്മദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

യാത്രക്കാർക്ക് മികച്ച അനുഭവം സാധ്യമാക്കണമെന്നും, ആദ്യമായി ബഹ്റൈനിൽ എത്തുന്നവരോട് മികച്ച പെരുമാറ്റത്തിലൂടെ, രാജ്യത്തോടുള്ള കാഴ്ചപ്പാട് നിർണയിക്കുന്നതിൽ എയർപോർട്ട് ജീവനക്കാർക്ക് പ്രാധാന പങ്ക് ഉണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു.

“രാജ്യത്തിന്റെ വ്യോമയാന മേഖല സ്ഥാപിതമായതുമുതൽ, എയർപോർട്ട് ജീവനക്കാരുടെ ഊഷ്മളവും, സ്വാഗതാർഹവുമായ സ്വഭാവമാണ് ബി‌.ഐ.എ യിലെ യാത്രാനുഭവത്തിന്റെ അടിസ്ഥാനം. ഗതാഗത, ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയവും ബി‌.എ.സിയും പുതിയ ടെർമിനലിലും ഈ സമീപനം നിലനിർത്താൻ ശ്രമിക്കുന്നു, ഇത് മേഖലയിലെ പ്രമുഖ വിമാനത്താവളങ്ങളിലൊന്നായി ബി‌.ഐ.എയെ സ്ഥാനപ്പെടുത്തുകയും, യാത്രക്കാർ‌ക്ക് സുഖകരവും അവിസ്മരണീയവുമായ യാത്രാനുഭവം ഉറപ്പാക്കുകയും ചെയ്യും.

പുതിയ ടെർമിനൽ നിലവിലുള്ള വിമാനത്താവളത്തേക്കാൾ നാലിരട്ടി വലുതാണെങ്കിലും, മെച്ചപ്പെട്ട സൗകര്യങ്ങളും സേവനങ്ങളും ഉൾക്കൊള്ളുന്നുണ്ടെങ്കിലും, അസാധാരണമായ ഉപഭോക്തൃ സേവനമാണ് യാത്രക്കാർ ഏറ്റവും സ്നേഹപൂർവ്വം ഓർമ്മിക്കുന്നതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ” അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയം, ഇമിഗ്രേഷൻ ആൻഡ് പാസ്‌പോർട്ട് കണ്ട്രോൾ , കസ്റ്റംസ് അഫയേഴ്‌സ്, എയർപോർട്ട് പോലീസ് ഡയറക്ടറേറ്റുകൾ, ബി‌.എ.സി, എയർലൈൻസ്, വിമാനത്താവളത്തിൽ നിന്ന് പ്രവർത്തിക്കുന്ന കമ്പനികൾ, ഹാല ബഹ്‌റൈൻ, ഗൾഫ് എയർ, ബഹ്‌റൈൻ എയർപോർട്ട് സർവീസസ്, തുടങ്ങിയ മേഖലകളിൽ നിന്ന് 1500 പേർ ശിൽപശാലയിൽ പങ്കെടുത്തു.

മേഖലയിലെ സാമ്പത്തിക, സാംസ്കാരിക, വ്യോമയാന കേന്ദ്രമെന്ന നിലയിൽ, രാജ്യത്തിന്റെ അഭിലാഷമായ ഇക്കണോമിക് വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രധാന പടിയാണ് ജനുവരി 28 ന് പുതിയ പാസഞ്ചർ ടെർമിനൽ കെട്ടിടത്തിലേക്ക് പ്രവർത്തനം വിപുലീകരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!