bahrainvartha-official-logo
Search
Close this search box.

ട്രാഫിക് നിയമലംഘനങ്ങൾക്ക് 3,885 മോട്ടോർ സൈക്കിൾ യാത്രക്കാർക്കെതിരെ കേസെടുത്തു

PHOTO-2021-01-17-11-38-10 (1)-b0e28862-3926-4c08-b415-f6b7211b9b18

മനാമ: മോട്ടോർ സൈക്കിളുമായി ബന്ധപ്പെട്ട 3,885 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായും, 364 മോട്ടോർ ബൈക്കുകൾ കണ്ടുകെട്ടിയതായും, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഞായറാഴ്ച അറിയിച്ചു.

ചുവന്ന സിഗ്നലുകൾ മറികടക്കുക, അമിത വേഗത, നടപ്പാതകളിൽ വാഹനമോടിക്കുക, തെറ്റായ ഓവർടേക്കിംഗ്, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ എന്നിവ ഉൾപ്പെടുന്നവയാണ് കുറ്റങ്ങൾ. പിടിച്ചെടുത്ത മോട്ടോർ സൈക്കിളുകൾ അധികവും ഫുഡ് ഡെലിവറി സ്ഥാപനങ്ങളുടെ ജീവനക്കാരുടെ മോട്ടോർസൈക്കിളുകൾ ആണ്.

ട്രാഫിക് നിയമങ്ങളെയും ചട്ടങ്ങളെയും മാനിക്കാൻ, മോട്ടോർ സൈക്കിൾ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒന്നിലധികം ഭാഷകളിൽ പ്രചാരണപ്പരിപാടികൾ നടത്താൻ ട്രാഫിക് വകുപ്പ് നടപടി സ്വീകരിച്ചു.

ഫുഡ് ഡെലിവറി കമ്പനികളോടും, വാണിജ്യ പദ്ധതികളുടെ ഉടമകളോടും, അവരുടെ മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്ന ജീവനക്കാരുടെ സുരക്ഷയ്ക്കും, മറ്റുള്ളവരുടെ സുരക്ഷക്കുമായി നിയമങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകണമെന്ന് ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!