മനാമ: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് സന്ദർശക വിസകളിൽ ഉണ്ടായിരുന്നവർക്ക്, അനുവദിച്ചിരുന്ന സജന്യമായ കാലാവധി അവസാനിപ്പിക്കുകയാണെന്ന്, നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്സ് (എൻപിആർഎ) ഇന്നലെ പ്രഖ്യാപിച്ചു. ഫീസ് ലെവികൾ ജനുവരി 22 മുതൽ പുനരാരംഭിക്കുമെന്ന് എൻപിആർഎ കൂട്ടിച്ചേർത്തു.
COVID-19 രോഗവ്യാപനത്തിന്റെ ഫലമായി വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന്, സന്ദർശകരുടെ സ്ഥിതി കണക്കിലെടുത്തുകൊണ്ട്, എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാന പ്രകാരം വിസിറ്റിങ് വിസയിൽ ഉള്ളവരെ 2020 ഏപ്രിൽ 21 മുതൽ വിസ പുതുക്കാതെ തന്നെ സൗജന്യമായി രാജ്യത്ത് തുടരാൻ അനുവദിച്ചിരുന്നു.
സന്ദർശകർക്ക് www.bahrain.bh എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി വിസ നീട്ടുന്നതിനായി അപേക്ഷിക്കാം. അല്ലെങ്കിൽ സ്കിപ്പ്ലിനോ (Skiplino) ആപ്പ് വഴി അപ്പോയിന്റ്മെൻറുകൾ ബുക്ക് ചെയ്തതിനുശേഷം സതേൺ ഗവർണറേറ്റ് പോലീസിനടുത്തുള്ള ഇസ ടൗൺലെ ഓഫീസിലോ മുഹറക് സെക്യൂരിറ്റി കോംപ്ലക്സിലെ ഓഫീസിലോ സേവന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി അപേക്ഷിക്കാം.