മനാമ: ഡയറക്ടറേറ്റ് ഓഫ് കറപ്ഷൻ ആന്റ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ബഹ്റൈന് പുറത്ത് നിന്നുള്ള നമ്പരുകളിൽ നിന്ന് ഫേക്ക് കോളുകൾ വരുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന്, പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. ഈ നമ്പറുകളുടെ യഥാർത്ഥ ഉടമസ്ഥരുടെ അറിവില്ലാതെയായിരിക്കും ഇത്തരം ഫേക്ക് കോളുകൾ വരുന്നതെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
റിസർച്ച് ആൻഡ് സ്റ്റഡീസ് സെന്ററിലെ പ്രതിനിധികളാണെന്ന് പറഞ്ഞ് അവർ പലരോടും ചോദ്യങ്ങൾ ചോദിച്ചതായി ഡയറക്ടറേറ്റിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായ ആവശ്യങ്ങൾക്കായാണ് ഈ വിവരങ്ങൾ ശേഖരിക്കുന്നത്.
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകരുതെന്നും, ഇത്തരം ഫോൺ കോളുകൾ വന്നാൽ 992 എന്ന 24 മണിക്കൂറും ലഭ്യമാകുന്ന ഹോട്ട്‌ലൈൻ വഴി പരാതി നൾകണമെന്നും ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.