മന്ത്രിസഭാ യോഗത്തിൽ സ്വദേശി തൊഴിൽദാന പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു

hrh crown prince

മനാമ: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന മന്ത്രി സഭാ യോഗത്തിൽ സ്വദേശി തൊഴിൽദാന പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. 2021 ൽ 25,000 സ്വദേശികൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഓൺലൈനായി സംഘടിപ്പിച്ച മന്ത്രിസഭാ യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. ഇതിന്റെ ഭാഗമായി വർഷം തോറും 10,000 പേർക്ക് തൊഴിൽ പരിശീലനം നൽകുവാനും തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകിക്കൊണ്ട്, തൊഴിലില്ലായ്മ നിരക്ക് കുറച്ചു കൊണ്ടുവരാനാണ് ശ്രമം. ദേശീയ തൊഴിൽ ഫണ്ടായ ‘തംകീൻ’ വരുന്ന മൂന്നു വർഷത്തെ തൊഴിൽദാന പദ്ധതികൾക്കായി മൊത്തം 120 ദശലക്ഷം ബഹ്റൈൻ ദീനാറാണ് വകയിരുത്തിയത്. തൊഴിൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് നിലവിൽ പ്രവാസി തൊഴിലാളികളെ പരിഗണിക്കുന്നത്. ഇത് മൂന്നാഴ്ചയായി ദീർഘിപ്പിക്കും. നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തി ഒഴിവാക്കാൻ ആവശ്യമായ നടപടികൾ ശക്തിപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.

ബഹറൈനും യു എ ഇയും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുന്നതിന് അമേരിക്ക നൽകിയ അംഗീകാരത്തെ ക്യാബിനറ്റ് സ്വാഗതം ചെയ്തു. അമേരിക്കയുമായി ഇരുരാജ്യങ്ങളും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇത് അവസരം ഒരുക്കും. ബജറ്റ് സന്തുലനം തൊഴിൽദാനപദ്ധതി രണ്ടാം ഘട്ടം എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്ക് ക്യാബിനറ്റ് അംഗീകാരം നൽകും. പെൻഷൻഫണ്ടുകളുടെ സുസ്ഥിരത നിലനിർത്തുന്നതിന് സന്തുലിത ബജറ്റിലേക്ക് എത്തിക്കണമെന്ന നിർദ്ദേശം അംഗീകരിക്കുകയും അതിനനുസരിച്ച് കാര്യങ്ങൾ ചിട്ടപ്പെടുത്തുവാൻ തീരുമാനിക്കുകയും ചെയ്തു.
പെട്രോ കെമിക്കൽ നിർമ്മാണ കമ്പനിയുടെ ഷെയറുമായി ബന്ധപ്പെട്ട് നിയമ ഭേദഗതികൾക്കും അംഗീകാരം നൽകി. ടെലികോം ഫ്രീക്വൻസി സ്പെക്ട്രം കോ- ഓർഡിനേഷൻ സ്ട്രാറ്റജിക് കമ്മറ്റി രൂപവത്ക്കരിക്കാൻ തീരുമാനിച്ചു. ട്രാഫിക്ക് നിയമത്തിലെ ഫാൻസി നമ്പറുകളുടെ ലേലവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ മാറ്റം വരുത്തുവാൻ മന്ത്രാലയ സമിതിയുടെ നിർദ്ദേശത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി. വിരമിച്ചവർക്കുള്ള പെൻഷൻ മാസാന്തം 500 ദിനാറിൽ കുറവുള്ളവർക്ക് വർഷാന്ത വർദ്ധനവ് വരുത്താൻ മന്ത്രിസഭ അംഗീകാരം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!