മയ്യഴിക്കൂട്ടം കുടുംബ സംഗമം നടത്തി

മനാമ: സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സിൽ വെച്ച് മാഹി നിവാസികളുടെ കൂട്ടായ്മ നടത്തിയ കുടുംബസംഗമം അംഗങ്ങളുടെ സജീവ സാന്നിധ്യത്താൽ ശ്രദ്ധേയമായി. മുജീബ് മാഹി സ്വാഗതം ആശംസിച്ച ചടങ്ങിൽ റഷീദ് മാഹി സംഘടനയുടെ പ്രവർത്തനങ്ങളെ വിശദീകരിച്ചു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും വാഗ്മിയുമായ സയ്യിദ് റമദാൻ നദവി യുടെ ഉൽബോധന ക്ലാസ്സ് വേറിട്ടൊരനുഭവമായി. ജീവകാരുണ്യ പ്രവർത്തന രംഗത്തു നാം നടത്തുന്ന ഓരോ പ്രവർത്തനവും ഇരുലോകത്തും പ്രതിഫലാർഹമാണെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.
ഹസീബ് അബ്ദുറഹ്മാൻ, മുഹമ്മദ് റിജാസ്, നിയാസ് വി.സി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഘടനയിലെ മുതിർന്ന അംഗം പി. പി. റഷീദ് കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. വി.കെ.മുനീർ, വി.സി. താഹിർ, ജംഷീർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സഹീർ അബ്ബാസ് നന്ദി പ്രകാശനം നിർവ്വഹിച്ചു.