കേരളത്തിൽ വീണ്ടും പക്ഷിപ്പനി; ആലപ്പുഴയിൽ അഞ്ഞൂറോളം താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു

bird flu

ആലപ്പുഴ: കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കൈനകരിയില്‍ താറാവുള്‍പ്പടെ അഞ്ഞൂറോളം പക്ഷികളാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധിച്ചതിന്റെ ഫലം എത്തിയതോടെയാണ് വൈറസ് രോഗബാധയെന്ന് ഉറപ്പിച്ചത്. പ്രദേശത്ത് ഇന്ന് ഉച്ചയോടെ കളളിങ് നടക്കും. 700 താറാവ്, 1600 കോഴി എന്നിവയെ കൈനകരിയില്‍ മാത്രം നശിപ്പിക്കേണ്ടതുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഈ മാസം ആദ്യവാരം പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പതിനായിരക്കണക്കിന് പക്ഷികളെയാണ് അന്ന് പ്രദേശത്ത് നിന്നും നശിപ്പിച്ചിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!