തിരുവനന്തപുരം: രണ്ടാം ബാച്ച് കൊവിഡ് വാക്സീൻ കേരളത്തിലെത്തി. മുംബൈയിൽ നിന്ന് വിമാനമാർഗം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വാക്സീൻ എത്തിച്ചേർന്നത്. എറണാകുളം, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനാണ് കേരളത്തിലെത്തിയത്. ഇന്ത്യ അയൽ രാജ്യങ്ങൾക്ക് നൽകുന്ന വാക്സീന്റെ ആദ്യ ബാച്ച് ഇന്ന് കയറ്റി അയക്കും. കേരളത്തിൽ കൊവിഡ് വാക്സീനേഷൻ നൽകിയവരിൽ കാര്യമായ പാർശ്വഫലങ്ങൾ ഒന്നു ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ ടീച്ചർ പറഞ്ഞു. കേരളത്തിൽ അധികമാളുകൾ വാക്സീനേഷനിൽ നിന്നും മാറി നിൽകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.