ചലച്ചിത്ര നടനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) കണ്ണൂരിൽ അന്തരിച്ചു. 98)ം വയസ്സിൽ ഇദ്ദേഹം കോവിഡിനെ അതിജീവിച്ചത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ദേശാടനം, കല്യാണരാമന്‍, ചന്ദ്രമുഖി, പമ്മല്‍ കെ.സംബന്ധം തുടങ്ങി, ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിൽ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്.