മനാമ: ബഹ്റൈനിൽ വ്യാജ ചെക്ക് നൽകി മുങ്ങിയയാളെ പിടികൂടിയതായി ആന്റി കറപ്ഷൻ ആന്റ് എക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ അറിയിച്ചു. 26കാരനായ ഏഷ്യൻ വംശജനെയാണ് പിടികൂടിയത്. ബൗണ്ട്സ്ഡ് ചെക്ക് നൽകി ഇദ്ദേഹം മറ്റൊരു രാജ്യത്തേക്ക് കടന്നു കളയുകയായിരുന്നു.
സംഘടിതവും, രാജ്യാതിർത്തി കടന്നുമുള്ള തട്ടിപ്പ് കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനുള്ള അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായാണ് ഒരു സൗഹൃദ രാജ്യത്ത് വെച്ച് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്റർനാഷണൽ അഫയേഴ്‌സും ഇന്റർപോൾ ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പിടികൂടിയത്. തുടർ നടപടിക്രമങ്ങൾക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.