ഇ.അഹമ്മദ് അനുസ്മരണം മാർച്ച് 1 ന്: കെ എം ഷാജി എംഎൽഎ ബഹ്റൈനിലെത്തും

മനാമ: ബഹ്റൈൻ കെ എം സി സി കണ്ണുർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 1-3 -2019 വെള്ളിയാഴ്ച പാകിസ്ഥാൻ ക്ലബിൽ വെച്ച് മുൻ മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് ഇ അഹമ്മദ് സാഹിബ് അനുസ്മരണ സംഗമം സംഘടിപ്പിക്കും. കെ എം ഷാജി MLA അനുസ്മരണ യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത്  സംസാരിക്കും. മുസ്ലിം ലീഗ് കണ്ണുർ ജില്ല സെക്രട്ടറി കരീം ചേലേരിയും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.