മനാമ: നിർബന്ധിത കൊറോണ മുൻകരുതൽ നടപടികൾ ലംഘിച്ചതിന് അഞ്ച് ഔട്ട്ലെറ്റുകൾക്കും അവയുടെ മാനേജർമാർക്കും പിഴ ചുമത്തി. 2000 ബഹ്റൈൻ ദിനാർ വരെയാണ് പിഴ ചുമത്തിയത്.
കൂടാതെ മൂന്ന് റെസ്റ്റോറന്റുകളുടെ ബഹ്റൈൻ സ്വദേശികളായ ഉടമകൾകളും, ഒരു കോഫി ഷോപ്പും ഒരു സൂപ്പർമാർക്കറ്റും കോവിഡ് നിയമ ലംഘനങ്ങൾ നടത്തിയതായി പബ്ലിക് പ്രോസിക്യൂഷന്, പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റിൽ നിന്ന് അറിയിപ്പുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, ഇവർക്കെല്ലാവർക്കും കൂടി 15000 ബഹ്റൈൻ ദിനാറും പിഴ ചുമത്തി.