ന്യൂഡൽഹി: രാജ്യം 72-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെ ഈ വർഷത്തെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് പദ്മവിഭൂഷൺ പ്രഖ്യാപിച്ചു.
മുൻജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ, സുദർശൻ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദർശൻ റാവു, ബി.ബി.ലാൽ, ബിഎം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേർക്കാണ് പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളിയുടെ പ്രിയഗായിക ഗായിക കെ.എസ്.ചിത്ര ഉള്‍പ്പെടെ 10 പേരാണ് ഇത്തവണ പദ്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. കേരളത്തില്‍നിന്നു ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കായിക പരിശീലകന്‍ മാധവന്‍ നമ്പ്യാര്‍, ബാലന്‍ പൂതേരി, തോല്‍പാവക്കൂത്ത് കലാകാരന്‍ കെ.കെ. രാമചന്ദ്ര പുലവര്‍, ഡോക്ടര്‍ ധനഞ്ജയ് സുധാകര്‍ എന്നിവര്‍ പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി. 102 പേരാണ് ഇത്തവണ പദ്മ പുരസ്‌കാരത്തിന് അര്‍ഹരായത്.