bahrainvartha-official-logo
Search
Close this search box.

ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈൻ തമിഴ് ദിനം ആഘോഷിച്ചു

0001-15983198484_20210125_215328_0000

മനാമ: ഇന്ത്യൻ സ്കൂൾ ജനുവരി 14 നു ഓണ്‍ലൈനായി തമിഴ് ദിനം ആഘോഷിച്ചു. തമിഴ് ഡിപ്പാർട്ട്മെന്റാണ് തായ് പൊങ്കലിനെ അടയാളപ്പെടുത്തുന്ന പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാരായ ആനന്ദ് നായർ, സതീഷ് ജി, വിനോദ് എസ്, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ, കോർഡിനേറ്റർമാർ, അധ്യാപകര്‍, വിദ്യാർത്ഥികൾ എന്നിവര്‍ പങ്കെടുത്തു. ദേശീയഗാനത്തോടെ പരിപാടി ആരംഭിച്ചു, തുടർന്ന് വിഘ്‌നേശ്വരി പ്രാർത്ഥനയും നസ്രീന്‍ വിശുദ്ധ ഖുർആൻ പാരായണവും നിര്‍വഹിച്ചു.

സ്വാഗത പ്രസംഗം ജയശ്രീ രാജ്കുമാർ നിര്‍വഹിച്ചു. ജെസിമ മോഹൻ നന്ദി പറഞ്ഞു. വിദ്യാർത്ഥികളായ തദേഹായിനി, ലോഗേശ്വരി, റാഷിയൽ കാതറിൻ എന്നിവര്‍ അവതാരകരായിരുന്നു.വകുപ്പ് മേധാവി ട്രെവിസ് മിഷേല്‍, തമിഴ് ടീച്ചർ രാജേശ്വരി എന്നിവർ പരിപാടി ഏകോപിപ്പിച്ചു.

അധ്യാപകരായ ഡോ. റഷിദും വൈശാലി ദേവേന്ദ്രനും സംസാരിച്ചു. രാജേശ്വരി സ്വാഗതം പറഞ്ഞു. റിഷികേശ് ശ്രീറാം, ഇഷാര ബാബു, ഹരിണി, നിരഞ്ജന അയ്യനാർ, പൂജ അയ്യനാർ , കീര്‍ത്തന കണ്ണന്‍, ശുമാവര്‍ത്തിനി കണ്ണന്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍,സെക്രട്ടറി സജി ആന്റണി,പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വമി എന്നിവര്‍ തമിഴ് ദിന പരിപാടിക്ക് സന്ദേശം നല്‍കി.
മത്സര വിജയികൾ: തിരുക്കുറൽ (ആറാം ഗ്രേഡ്): 1.കര്‍ശന ശ്രീധർ, 2. രാജീവൻ രാജ്കുമാർ, ശ്രീരാം സുരേഷ്, 3. ഇനിത ഗണേഷ്, തമിഴ് ഇനിയ സുകുമാര്‍.
ഭാരതിയർ കവിത പാരായണം (എഴാം ഗ്രേഡ് ): 1. കൌശിക ഗണേശൻ, 2. മഹാ ശ്രീ കിട്ടു, എസ്തര്‍ പാക്യാസെൽവി, 3. അഭിനവ് ബാലചന്ദ്രൻ, അതിശയ സുരേഷ്.
ഭാരതിദാസൻ കവിതകള്‍ (എട്ടാം ഗ്രേഡ് ): 1.രമ്യ രൂപ പ്രകാശ്, ഷിഫാസ് അഹമത്, 2.ഉത്ര നാചമ്മൈ, ധസ്വന്ത് സമ്പത്ത്, 3. അക്ഷയ ഗണേശൻ, കമലേഷ് സീതാമണവാളൻ.
ചിത്രരചനാ മത്സരം (എട്ടും ഒമ്പതും ഗ്രേഡ് ): 1.കീതന കണ്ണൻ, 2.ഗോകുൽ അശ്വിൻ, 3.ശക്തി കാലൈചെൽവി, യു ആർ തദേഹായിനി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!