മനാമ: കഴിഞ്ഞ 12 – 02 – 2019 ന് റിഫയിൽ വെച്ച് ജോലിക്കിടെ അപകടത്തിൽ പെട്ട് മരണമടഞ്ഞ കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ കേളോത്ത് മിത്തൽ കരുണന്റെ
കുടുംബത്തെ സഹായിക്കാൻ കമ്മറ്റിക്ക് രൂപം നൽകി . 15 – 02 – 2019 ന് റിഫയിലെ തുറയൂർ ഹൗസിൽ നാട്ടുകാരും സുഹൃത്തുക്കളുമടക്കം നിരവധി പേർ പങ്കെടുത്ത യോഗത്തിൽ ടിഎം രാജൻ അദ്ധ്യക്ഷത വഹിക്കുകയും
ചന്ദ്രൻ തിക്കോടി, ബാലകൃഷ്ണൻ അരിക്കുളം, ഹരിദാസ്, സുരേഷ് തുറയൂർ, ഷാജി മേപ്പയൂർ എന്നിവർ സംസാരിക്കുകയും കമ്മറ്റി ഭാരവാഹികളായി ഹരിദാസ് പ്രസിഡണ്ടും മിറാഷ് മച്ചാട് സെക്രട്ടറിയും ഷാജിമേപ്പയ്യൂർ ജോ: സെക്രട്ടറിയും പിടി സുരേഷിനെ ട്രഷറായും 11 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയെ തെരഞ്ഞടുത്തു സത്യൻ എ കെ സ്വാഗതവും മിറാഷ് നന്ദിയും പറഞ്ഞു.
Read Also: ബഹ്‌റൈനിൽ കോഴിക്കോട് സ്വദേശി കോണിയിൽ നിന്നും വീണു മരിച്ചു