മനാമ: ഇന്റർനാഷണൽ അഫയേഴ്‌സ്, ഫോറിൻ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ, മന്ത്രാലയത്തിന്റെ ജനറൽ കോർട്ടിലെ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച്, ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയുമായി ഒരു കൂടിക്കാഴ്ച നടത്തി.
പരസ്പര താൽപര്യങ്ങൾ കൈവരിക്കുന്നതിനായും, ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായും, നിലകൊണ്ട ബഹ്‌റൈനും, ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെ ഇന്റർനാഷണൽ അഫയേഴ്‌സ് അണ്ടർസെക്രട്ടറി അഭിനന്ദിച്ചു.
ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ അംബാസഡർക്ക്, ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിച്ച അദ്ദേഹം, ഇന്ത്യൻ സർക്കാരിനും, ഇന്ത്യയിലെ ജനങ്ങൾക്കും പുരോഗതിയും സമൃദ്ധിയും തുടർന്നും ഉണ്ടാകട്ടേയെന്നും ആശംസിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സുസ്ഥിരമായ ബന്ധത്തെ ഇന്ത്യൻ അംബാസഡർ അഭിനന്ദിച്ചു. തുടർന്നും ബഹ്‌റൈന് പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടേയെന്നും അദ്ദേഹം ആശംസിച്ചു.