മനാമ: ഇന്ത്യയുടെ 72 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ, ബഹ്‌റൈൻ സംസ്കൃതിയുടെ നേതൃത്വത്തിൽ ബഹ്‌റിനിലെ വിവിധ മേഖലകളിലുള്ള തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ച് ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികൾക്ക് നൂറിൽപരം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.
ഭക്ഷണ കിറ്റ് വിതരണത്തിന് സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ് ശ്രീ പ്രവീൺ നായർ, ജനറൽ സെക്രട്ടറി ശ്രീ പങ്കജ് മാലിക്, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ ഗണേഷ്,ശ്രീ രജീഷ് ടി ഗോപാൽ, യൂണിറ്റ് ഭാരവാഹികളായ ശ്രീ മനോജ്, ശ്രീ സന്തോഷ്, ശ്രീ ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി.
ഈ സദ്പ്രവർത്തിക്കായുള്ള സഹായങ്ങൾ നൽകിയ ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയോട് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ് ശ്രീ പ്രവീൺ നായർ അറിയിച്ചു