നാട്ടിൽ വീട് വച്ചുകൊണ്ടിരിക്കുന്നവർക്ക് നിലവിലുള്ള 12 % GST ഏപ്രിൽ ഒന്നുമുതൽ 5 % ആക്കി കുറച്ചു കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവായി . അക്ഷരാർത്ഥത്തിൽ ഇതിന്റെ ഗുണഫലം പ്രവാസികൾക്കും ലഭിക്കുകയാണ് . ഏറെക്കാലമായി ഗൃഹ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങൾക്ക് വീട് നിർമാണം പൂർത്തീകരിക്കാൻ ഇക്കാര്യം ആശ്വാസം തന്നെയാണ് . വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 8 % നികുതി ഇനിമുതൽ 1 % ആയി കുറയും. ഇത് റിയൽ എസ്റ്റേറ്റ് മേഖലയ്‌ക്കു പുതിയ ചിറകുകൾ നൽകുമെന്നാണ് പ്രതീക്ഷ .