ദുബായിലേക്ക് പറന്ന ബിമാൻ എയർലൈൻസ് ഹൈജാക്ക് ചെയ്യാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി മരിച്ചതായി സ്ഥിരീകരണം

ബംഗ്ലാദേശിൽ നിന്ന് ദുബായിലേക്ക് പറക്കുകയായിരുന്ന ബിമാൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമിച്ച 25 കാരൻ മരിച്ചു . ചിറ്റഗോങ്ങിൽ കമാണ്ടോകളുടെ ഇടപെടലിൽ പരിക്കുപറ്റിയ അക്രമി പിന്നീട് അറസ്റ്റിനു ശേഷം മരിച്ചുവെന്നാണ് അധികൃതർ ബംഗ്ലാദേശിൽ അറിയിച്ചത് . യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണ് . മഹദി എന്നാണ് ഹൈജാക്കറുടെ പേരെന്നും ഇയാൾക്ക് മാനസിക അസ്വസ്ഥത ഉണ്ടെന്നും ബന്ധപ്പെട്ട റിപോർട്ടുകൾ പറയുന്നു .