റിയാദ്: മാര്‍ച്ച് 31ന് രാജ്യാന്തര യാത്രാവിലക്ക് അവസാനിക്കുമ്പോൾ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനസ്ഥാപിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി സൗദി എയര്‍ലൈന്‍സ്. കോവിഡ് വ്യാപനം മൂലം സൗദി ഏർപ്പെടുത്തിയ യാത്രാവിലക്ക് അവസാനിക്കുന്ന ദിവസം മുതൽ തന്നെ സൗദി എയര്‍ലൈന്‍സ് സർവീസുകൾ പുനരാംഭിക്കും. ഇന്ത്യയില്‍ നിന്നുള്ള സർവീസ് മാര്‍ച്ച് 31ന് മുമ്പ് തുടങ്ങും വിധം എയര്‍ ബബിള്‍ കരാര്‍ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് റിയാദിലെ ഇന്ത്യന്‍ എംബസി. ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ അംബാസഡര്‍ സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സർവീസ് ഷെഡ്യൂളുകളും ടിക്കറ്റിങ് സംബന്ധിച്ചുള്ള വിവരങ്ങലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. കോവിഡ് കേസുകൾ വര്‍ധിച്ച ചില രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ആരോഗ്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ആലോചിച്ച് തീരുമാനിക്കും