ന്യൂഡൽഹി: ഇന്ത്യയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 18,885 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,20,048 ആയി. ദിനംപ്രതിയുള്ള രോഗികളുടെ എണ്ണത്തിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഏഴായിരത്തിലധികം കേസുകളാണ് അധികമായി സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവിൽ 1,71,686 പേർ കോവിഡ് രോഗ ബാധിതരാണ്. 20,746 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,03,94,352 ആയി.
കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. 5771 പേര്‍ക്കാണ് പുതിയതായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 163 പേരാണ് കോവിഡ് മൂലം ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണസംഖ്യ 1,54,010 ആയി. ഇതുവരെ 29,28,053 പേര്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.