മനാമ: ബഹ്റൈൻ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിയും ബുദയ്യ കമ്മിറ്റിയും സംയുക്തമായി നിർമിച്ചുനൽകിയ ബൈത്തുറഹ്മയുടെ സമർപ്പണം മഞ്ചേശ്വരം മണ്ഡലത്തിലെ ബംബ്രാണ യിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മുസ്ലിം ലീഗിന്റെയും കെ എം സി സി യുടെയും പോഷകസംഘടനകളുടെയും നേതാക്കന്മാർ സംബന്ധിച്ചു. അതിനോടനുബന്ധിച്ച് കാസർകോട് ജില്ലാ കമ്മിറ്റിയും ബുദയ്യ കമ്മിറ്റിയും മനാമ കെഎംസിസി ഓഫീസിൽ വച്ച് ഐക്യദാർഢ്യ സംഗമം നടത്തി. സകരിയ്യ ദാരിമിയുടെ പ്രാർത്ഥനയോടെ തുടങ്ങി കെഎംസിസി കാസർഗോഡ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഹനീഫ ഉപ്പളയുടെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. ബുദയ്യ ഏരിയ കമ്മിറ്റി ഭാരവാഹികൾ കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് താക്കോൽ കൈമാറി.
സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി പാറക്കട്ട, സെക്രട്ടറിയേറ്റ് അംഗം സലീം തളങ്കര, ബുദയ്യ ഏരിയ ആക്ടിങ് പ്രസിഡന്റ് ഹസ്സൻ കോട്ടക്കൽ, ട്രഷറർ മുജീബ് കണ്ണം കടവ്, ജില്ലാ ആക്ടിങ് ട്രഷറർ റഫീഖ് ക്യാമ്പസ്,ബുദയ്യ ഏരിയ ഓർഗാനിസിങ് സെക്രട്ടറി റഷീദ് വള്ളിക്കാട്, ജില്ലാ വൈസ് പ്രസിഡന്റ് മമ്മൂ മല്ലം, സെക്രട്ടറിമാരായ കാദർ പൊവ്വൽ, അബ്ദുല്ലാ പുത്തൂർ, ഇബ്രാഹിം ചാല, സത്താർ ഉപ്പള, ഏരിയ സെക്രട്ടറി ഹാഷിം ഷൊർണ്ണൂർ, കാസർഗോഡ് മണ്ഡലം പ്രസിഡണ്ട് അഷ്റഫ് പൈക്ക,ബാവ ഹാജി എന്നിവർ ആശംസാ പ്രസംഗം നടത്തി. തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി ഫാറൂഖ് ഒളവര, കാസർഗോഡ് മണ്ഡലം സെക്രട്ടറി മുഷ്ത്താഖ് പുത്തൂർ എന്നിവർ സാന്നിധ്യം അറിയിച്ചു. വീട് ലഭിച്ച അബ്ദുൾ റഹ്‌മാൻ അവരുടെ സന്തോഷവും നന്ദിയും അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് പട്ള സ്വാഗതവും ബുദയ്യ ഏരിയ ആക്ടിങ് ജനറൽ സെക്രട്ടറി സഹീർ പാലക്കൽ നന്ദിയും പറഞ്ഞു.