മനാമ: തുമ്പമൺ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 35 വർഷം പ്രവാസി ജീവിതം നയിച്ച് നാട്ടിലേക്ക് മടങ്ങി പൊകുന്ന ശ്രീ ജോർജ് മാത്യുവിനെയും പ്രമുഖ ബിസ്സിനസ്സ് സംരംഭകനും തുമ്പമൺ പ്രവാസിയുമായ ശ്രീ ജോജി ജോൺ കടുവാതുക്കലിനെയും യോഗം ആദരിച്ചു. പ്രസിഡന്റ്റ് ജോജി അധ്യക്ഷത വഹിച്ച യോഗത്തിൽ വർഗ്ഗീസ് മോടിയിൽ, ജോയി മലയിൽ, റോയി ജോർജ്, അനിൽ കുന്നേത്ത്, ബിനു പുത്തൻപുരയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാമൂഹിക നന്മക്ക് ഉതകുന്ന പദ്ധതികളെ കുറിച്ച് അവലോകനം ചെയ്ത യോഗത്തിൽ നിരവധി പേർ പങ്കെടുത്തു.

 
								 
															 
															 
															 
															 
															







