മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡസ്‌ക്ക് സേവനങ്ങൾ അടുത്ത 5 വർഷത്തേക്ക് കൂടി നീട്ടിയുള്ള അംഗീകാരം നോർക്ക ഓഫീസിൽ നിന്നും ലഭിച്ചതായി പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു. ഇത് സംബന്ധിച്ചുള്ള രേഖകൾ തിരുവന്തപുരം നോർക്ക ഓഫിസിൽ നിന്നും സമാജം നോർക്ക ഹെൽപ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി നോർക്ക സി. ഇ. ഒ ഹരികൃഷ്ണൻ നമ്പൂതിരിയിൽ നിന്നും സ്വീകരിച്ചു. നേർക്ക റൂട്ട്സ് ജനറൽ മാനേജർ ഡി .ജഗതീഷ് ,അസിസസ്റ്റ് മാനേജർ ശ്രീലത എന്നിവർ സന്നിഹിതരായിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ സമാജത്തിലെ നോർക്ക ഹെൽപ് ഡസ്ക്കിൽ ഇതിനകം ലഭിച്ച തിരിച്ചറിയൽ കാർഡുകളും ക്ഷേമനിധി കാർഡുകളും വെള്ളി ശനി ദിവസങ്ങളിൽ വൈകീട്ട് 6 മുതൽ 8 വരെ നൽകുന്നുണ്ട്. നോർക്ക ആംബുലൻസ് സേവനം, നിയമ സഹായം തുടങ്ങിയ വിവിധ സേവനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് ബഹ്‌റൈൻ കേരളീയ സമാജം വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് (39449287), ചാരിറ്റി- നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ. ടി. സലിം (33750999) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.