ഭാരതത്തിന്റെ മതേതരത്വവും അഖണ്ഡത കാത്തു സൂക്ഷിക്കണം: കൊല്ലം ജില്ലാ കളക്‌ടർ

received_743159206332966

മനാമ: ഭാരതത്തിന്റെ അഖണ്ഡതയും മതേതരത്വവും ഭരണഘടനയും കാത്തുസൂക്ഷിക്കണമന്ന് കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ഓൺലൈനായി സംഘടിപ്പിച്ച 72ആമത് റിപ്പബ്ലിക് ദിന സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തി കൊണ്ടു കൊല്ലം കളക്‌ടർ ബി. അബ്ദുൽ നാസർ IAS പറഞ്ഞു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ചെയർമാൻ പ്രിൻസ് നടരാജൻ ഉത്‌ഘാടനം ചെയ്തു. ഒരുമയോടെ മുന്നോട്ട് പോയാൽ ഒരു ശക്തിക്കും ഇന്ത്യയെ തകർക്കാൻ കഴിയില്ല. കോവിഡ് പ്രതിസന്ധി കാലത്തു നടത്തുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങളെ കുറിച്ചും, ഇപ്പോൾ കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളെ കുറിച്ചും, ജനങ്ങൾ പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ചും, വാക്‌സിനേഷനെ കുറിച്ചുള്ള വിവരങ്ങളും കലക്ടർ വിശദീകരിച്ചു. കൂടാതെ പ്രവാസികൾ നാടിനു നൽകി വരുന്ന സേവനങ്ങളും, പുനരധിവാസ ക്ഷേമ പദ്ധതികളെ കുറിച്ചും വിശദമായി അദ്ദേഹം സംസാരിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് വിനി ക്രിസ്റ്റി, സെക്രെട്ടറി കിഷോർ കുമാർ, വനിതാ വേദി പ്രസിഡന്റ് ബിസ്മി രാജ് എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞ യോഗത്തിനു ട്രെഷറർ രാജ് കൃഷ്ണൻ നന്ദിയും അറിയിച്ചു. നേരത്തെ അംഗങ്ങൾ അവടകരിപ്പിച്ച ദേശഭക്തി ഗാനങ്ങൾ സംഗമത്തിന് കൂടുതൽ മികവേകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!