മനാമ: മുഹറഖിലെ റയ ഹൈവേ നവീകരണ പദ്ധതിയുടെ ആദ്യ ഘട്ട ലേലം, ടെണ്ടർ ബോർഡ്, വർക്ക്സ്, മുനിസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് പ്രഖ്യാപിച്ചു. സമർപ്പിച്ച ലേലത്തുകകൾ പിന്നീട് വിലയിരുത്തുമെന്നും, ഏറ്റവും കുറഞ്ഞ വിലക്ക് ലേലം ഉറപ്പിച്ച കരാറുകാരന് പദ്ധതി നൾകുമെന്നും ടെണ്ടർ ബോർഡ്, വർക്ക്സ്, മുനിസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് വ്യക്തമാക്കി.
ട്രാഫിക് ലഘൂകരിക്കുന്നതിനും ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് വേഗത്തിൽ പ്രവേശനം ഉറപ്പാക്കുന്നതിനും ഈ മൂന്ന് ഘട്ട പദ്ധതി സഹായിക്കുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു. ആദ്യ ഘട്ടത്തിൽ അവന്യൂ 13 ലെ ആറാഡ് ഹൈവേയുമായുള്ള ജംഗ്ഷന് ശേഷം ഹൈവേയുടെ 1.2 കിലോമീറ്റർ നവീകരിക്കുക, 140 മീറ്ററോളം അവന്യൂ 38 യുമായുള്ള ജംഗ്ഷൻ തുറന്നുകൊടുക്കുക എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
ഈ പദ്ധതിയോടെ, അൽ ഹിദ്ദ് ഹൈവേയുടെ ജംഗ്ഷന് സമീപമുള്ള ഗലാലി പാർക്കിന്റെ പ്രവേശന കവാടം മുതൽ നോർത്ത് വെസ്റ്റ് ബുസൈതീൻ പ്രദേശവുമായി ബന്ധിപ്പിക്കുന്ന അവന്യൂ വരെ ആറ് കിലോമീറ്റർ നീളത്തിൽ ദേശീയപാത ഓരോ ദിശയിലും രണ്ട് പാതകളായി മാറ്റും.
ഒൻപത് ട്രാഫിക് ലൈറ്റുകൾ സ്ഥാപിച്ച് നിലവിലുള്ള ജംഗ്ഷനുകൾ പുനർരൂപകൽപ്പന ചെയ്യും, കൂടാതെ, കാൽനടയാത്രക്കാർക്ക് നടപ്പാതകൾ, ഗതാഗത സുരക്ഷ കൈവരിക്കുന്നതിന് കാൽനടയാത്രക്കാർക്ക് തടസ്സങ്ങൾ കൂടാതെ യാത്രചെയ്യാനുള്ള ട്രാഫിക് സൈൻ ബോർഡുകൾ, ട്രാഫിക് ചിഹ്നങ്ങൾ, എന്നിവ സ്ഥാപിക്കുക, മഴവെള്ള മലിനജല ഓടകൾ സ്ഥാപിക്കുക, എന്നിവയും ഉൾപ്പെടുത്തും.
.മുഹർറക് മുനിസിപ്പൽ കൗൺസിലിലെ അഞ്ചാമത്തെയും ആറാമത്തെയും കോൺസ്റ്റിറ്റ്യൻസികളുടെ പ്രതിനിധികളായ സലാ ബു ഹസ്സ, ഫാദൽ അൽ- ഔദ് എന്നിവർ, അൽ-ഡെയർ, സമാഹീജ്, ഗലാലി ഗ്രാമങ്ങൾക്ക് ഉപകാരപ്രധമാകുന്ന പദ്ധതിക്ക് മന്ത്രാലയത്തിന് നന്ദി അറിയിച്ചു. റോഡ് ഉപയോക്താക്കൾ, പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും വേഗത്തിൽ പൂർത്തിയാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.