മനാമ: കോഴിക്കോട് ജില്ലയിൽ വടകര വള്ളിയാട് കൊട്ടപ്പള്ളി വില്ലേജിൽ ചിറക്കൽ താഴെ കുനിയിൽ വീട്ടിൽ കണാരന്റെ മകൻ രാജൻ ബഹ്റൈനിൽ വന്നിട്ട് 30 വർഷമായി, കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ഒരിക്കൽപോലും നാട്ടിൽ പോയിട്ടില്ല. 30 വർഷത്തിനിടെ നാട്ടിൽ പോയത് ഒരിക്കൽ മാത്രം.
ജോലി ചെയ്തിരുന്ന കമ്പനിയിലായിരുന്നു പാസ്പോർട്ട്, ആ കമ്പനി പിന്നീട് പൂട്ടി പോയി. CPR ഉൾപ്പെടെയുള്ള യാതൊരു രേഖകളും കമ്പനി എടുത്ത് നൽകിയിരുന്നില്ല, പാസ്പോർട്ട് കോപ്പി പോലും കയ്യിലുണ്ടായില്ല, അത് കൊണ്ട് തന്നെ പിന്നീട് സ്ഥിരമായ ഒരു ജോലി കിട്ടുന്നതിന് തടസം നേരിട്ട്, പല കൺസ്ട്രക്ഷൻ കമ്പനികളിലും വളരെ കുറഞ്ഞ വരുമാനത്തിൽ ആയിരുന്നു ജോലി ചെയ്തു പോന്നിരുന്നത്, ഇവിടത്തെ ചിലവ് കഴിഞ്ഞാൽ യാതൊന്നും തന്നെ മിച്ചം ഉണ്ടായിരുന്നില്ല, ആ സാഹചര്യത്തിലാണ് രാജന്റെ നാട്ടുകാരനായ സുഹൃത്ത് ഐ വൈ സി സി മുഹറഖ് ഏരിയ പ്രസിഡന്റ് പ്രമീജ് കുമാർ ഐ വൈ സി സി ദേശിയ പ്രസിഡന്റ് അനസ് റഹിമിന്റെ ശ്രദ്ധയിൽ പെടുത്തുകയും പരിശ്രമഫലമായി പൊതുമാപ്പ് ഉപയോഗപ്പെടുത്തി എംബസിയിൽ നിന്നും ഔട്ട് പാസ് എടുക്കുകയും ചെയ്തു. എന്നാൽ എമിഗ്രേഷൻ ക്ലിയറൻസ് എന്ന കടമ്പ കടക്കാൻ വലിയ പ്രയാസം നേരിട്ടു, യാതൊരു രേഖയോ അതിന്റെ കോപ്പി പോലും കയ്യിൽ ഇല്ല എന്നത് വളരെ പ്രയാസം നേരിട്ടു. ഇതിനിടെ നാട്ടിൽ പോകുവാനുള്ള ടിക്കറ്റ് എടുത്തത് 2 തവണ മാറ്റേണ്ടിയും വന്നു, തുടർന്ന് സാമൂഹിക പ്രവർത്തകനും പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ഭാരവാഹിയും ICRF അംഗവുമായ സുധീർ തിരുനിലത്തിന്റെ ശ്രമഫലമായാണ് എമിഗ്രേഷൻ ക്ലിയറൻസ് കിട്ടിയത്, ഒടുവിൽ ദീർഘകാലത്തെ ശ്രമങ്ങൾക്കൊടുവിൽ രാജൻ ഇന്നലെ നാടണഞ്ഞു. ഇന്ത്യൻ എംബസി ബഹറൈൻ, നോർക്ക സെൽ കൺവീനർ കെ ടി സലിം, ICRF ചെയർമാൻ അരുൽദാസ് തോമസ്, ഐ വൈ സി സി ഹെൽപ് ഡെസ്ക് കൺവീനർ മണിക്കുട്ടൻ എന്നിവരുടെ സഹായവും മുതൽക്കൂട്ടായി. ഇന്നലെ രാവിലെയുള്ള വിമാനത്തിൽ ശ്രീ രാജൻ നാട്ടിലേക്ക് പോയി, രാജനുള്ള യാത്ര ടിക്കറ്റും ഐവൈസിസി ആണ് നൽകിയത്, ഇന്നലെ പുലർച്ചെയുള്ള ഫ്‌ളൈ ദുബായ് വിമാനത്തിൽ പ്രസിഡന്റ് അനസ് റഹിം, ഹെല്പ് ഡെസ്ക് കൺവീനർ മണിക്കുട്ടൻ, സ്പോർട്സ് വിംഗ് കൺവീനർ ബെൻസി ജി വസ്റ്റ്യൻ, പ്രമേജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ യാത്രയാക്കി.