ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനിടയിൽ രാജ്യത്തെ സാമ്പത്തികരംഗം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്. രാവിലെ പതിനൊന്ന് മണിയ്ക്ക് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. കോവിഡ് വ്യാപനം കാരണം മാന്ദ്യത്തിലായ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന് ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്ന ആകാംക്ഷയിലാണ് രാജ്യം. രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഗ്രസിച്ചു തുടങ്ങിയ ഘട്ടത്തിലാണ് കോവിഡ് വ്യാപനം രൂക്ഷമായത്. ഇതേ തുടർന്ന് മൊത്തം ആഭ്യന്തര ഉത്പാദനം നാലു ശതമാനമായി കുറഞ്ഞു. നിക്ഷേപരംഗത്തും കനത്ത ഇടിവുണ്ടായി. ബഡ്ജറ്റിൽ കാർഷികമേഖലയ്ക്ക് കൂടുതൽ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്.