bahrainvartha-official-logo
Search
Close this search box.

ഇന്നുമുതൽ സിനിമാതിയേറ്ററിലെ മുഴുവൻസീറ്റിലും ആളെ ഇരുത്താൻ അനുമതി നൽകി കേന്ദ്രസർക്കാർ

theater

ന്യൂഡൽഹി: ഇന്ന് (തിങ്കളാഴ്ച) മുതൽ സിനിമാതിയേറ്ററിലെ മുഴുവൻസീറ്റിലും ആളെ ഇരുത്താൻ കേന്ദ്രസർക്കാർ അനുമതി നൽകി. കൺടെയ്‌മെന്റ് സോണിലുള്ള തിയേറ്ററുകൾ തുറക്കാൻ അനുമതിയില്ല. അധിക നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. തിയേറ്ററിലെത്തുന്നവർ സാമൂഹിക അകലം പാലിക്കണം, മാസ്ക് ധരിക്കണം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണം. തിയേറ്ററുകളിലെ തിരക്ക് ഒഴിവാക്കാനായി ഡിജിറ്റൽ ടിക്കറ്റ് ബുക്കിംഗ് പ്രോത്സാഹിപ്പിക്കുമെന്ന് വാർത്താവിതരണവകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. അതോടൊപ്പം ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കൂട്ടുക, ഒരു സിനിമ കഴിഞ്ഞ് അടുത്തത് തുടങ്ങാനുള്ള ഇടവേള ദീർഘിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും നടപ്പിലാക്കും.

പ്രവേശനകവാടങ്ങളിൽ സ്പർശിക്കാതെ പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസർ സംവിധാനം, സന്ദർശകരുടെ താപനിലയളക്കൽ സംവിധാനം, സന്ദർശകർ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ മാർഗ്ഗരേഖയിൽ പറയുന്നുണ്ട്. തിയേറ്റർസ്റ്റാളിലെ ഭക്ഷണശാലകളിൽ നിന്ന് ഭക്ഷണവും വെള്ളവും സന്ദർശകർക്ക് വാങ്ങുകയും ഹാളിനകത്തേക്ക് കൊണ്ടുപോവുകയും ചെയ്യാം. ഇതിനുണ്ടായിരുന്ന നിയന്ത്രണങ്ങളും നീക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!